സിനിമാ നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു
മാരാരിക്കുളം
സിനിമാ നടൻ പുന്നപ്ര അപ്പച്ചൻ (ജെ അൽഫോൺസ് - 78)അന്തരിച്ചു. വീട്ടിലെ ശുചിമുറിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. 1965 ൽ ഉദയ സ്റ്റുഡിയോ നിർമിച്ച സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേയ്ക്ക് വരുന്നത്. 1968ന് ശേഷം ഉദയ സ്റ്റുഡിയോയിൽ ചിത്രീകരിച്ച മുഴുവൻ ചിത്രങ്ങളിലും അഭിനയിച്ചു. അനുഭവങ്ങൾ പാളിച്ചകൾ, അനന്തരം, ഞാൻ ഗന്ധർവൻ, വിഷം, കോളിളക്കം,ആട്ടക്കലാശം, വെനീസിലെ വ്യാപാരി, ദി കിംങ് തുടങ്ങിയ സിനിമകളിലെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ആലപ്പുഴ പുന്നപ്ര സ്വദേശിയായ അപ്പച്ചൻ മണ്ണഞ്ചേരി തമ്പകച്ചു വട് അരശർകടവ് വീട്ടിലാണ് താമസിച്ചിരുന്നത്. വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് മൃതദേഹം കോമളപുരം സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ സം സ്കരിക്കും.അപ്പച്ചന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
