ചോദ്യത്തിന് കോഴ :മഹുവാ മൊയ്‌ത്രയെ പുറത്താക്കി.

ന്യൂഡൽഹി :
ചോദ്യത്തിന് കോഴ വാങ്ങിയെന്നാരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്‌ത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കി.ആരോപണം അന്വേഷിച്ച പാർലമെന്റ് എത്തിക്സ് കമ്മിറ്റി അതിന്മേൽ റിപ്പോർട്ട് നേരത്തെ സമർപ്പിച്ചിരുന്നു.ഇത് പരിഗണിച്ചു പ്രമേയം അവതരിപ്പിച്ചാണ് മഹുവയെ ലോക്സഭയിൽ നിന്നും പുറത്താക്കിയത്.റിപ്പോർട്ടിന്മേൽ സംസാരിക്കാൻ മഹുവയെ സ്പീക്കർ അനുവദിച്ചില്ല.
