വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മില്‍ ഏറ്റുമുട്ടല്‍

വയനാട് പേര്യയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ വെടിവെപ്പ്. വനമേഖലയില്‍ തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം പ്രദേശത്തേക്ക് തിരിച്ചു.രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായിട്ടുണ്ട്.
മാവോയിസ്റ്റുകൾക്ക് സഹായം നല്കിവന്നിരുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തിരുന്നു .അതിനുപിന്നാലെയാണ് മാവോയിസ്റ്റുകളും പോലീസും തമ്മിൽ വെടിവയ്പ്പ് ഉണ്ടായത് .തണ്ടർ ബോൾട്ടിന്റെ സഹായത്തോടെ വനമേഖലയിൽ തെരച്ചിൽ നടന്നു വരുകയാണ്.


