എം ടെക് സ്പോട്ട് അഡ്മിഷൻ നാളെ

തിരുവനന്തപുരം:
ബാർട്ടൺ ഹിൽ ഗവ.എഞ്ചീനീയറിങ് കോളെജിൽ ഒഴിവുള്ള എംടെക് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നാളെ നടക്കും. നിരവധി ബ്രാഞ്ചുകളിൽ ഒഴിവുണ്ട്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടരുടെ അഡ്‌മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾക്കും പങ്കെടുക്കാം.അസ്സൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി നാളെ രാവിലെ 10 ന് കോളേജിൽ ഹാജരാകണം.