കോഴിക്കോട് KSRTC ബസ് പുഴയിലേക്ക് മറിഞ്ഞു; 2 മരണം; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട് തിരുവമ്പാടി കാളിയാംപുഴയിൽ കെഎസ്‌ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. നിരവധിപേർക്ക് പരിക്ക്. ബസിൽ ഒട്ടേറെപേർ കുടുങ്ങി കിടക്കുന്നു എന്നാണ് വിവരം. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. മരിച്ച രണ്ടുപേരും സ്ത്രീകളാണ്. ആനക്കാംപൊയില്‍, കണ്ടപ്പന്‍ചാല്‍ സ്വദേശികളാണ് മരിച്ചത്. മൂന്നുപേരുടെ നില ഗുരുതരമാണ്.
തിരുവമ്പാടി – ആനക്കാം പൊയിൽ റൂട്ടിലാണ് അപകടം. തിരുവമ്പാടിയിൽനിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.