‘ഗുഡ്‌ബൈ റസ്ലിങ്, ഞാൻ തോറ്റു’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്,പ്രഖ്യാപനം സമൂഹമാധ്യമത്തിലൂടെ

 ‘ഗുഡ്‌ബൈ റസ്ലിങ്, ഞാൻ തോറ്റു’; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്,പ്രഖ്യാപനം സമൂഹമാധ്യമത്തിലൂടെ

ഗുസ്തി താരം വിനേഷ് ഫോഗട്ട് (Vinesh Phogat) വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമത്തിലൂടെയുള്ള പ്രഖ്യാപനം. “ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു,” ഫോഗട്ട് എക്‌സിൽ കുറിച്ചു. 2024 പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ നിന്ന് ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു 29-കാരിയായ താരം. ഫൈനൽ ദിവസം തൂക്കം നോക്കുമ്പോൾ അനുവദനീയമായ പരിധിയിൽ നിന്നും 100 ഗ്രാം കൂടിയതിനാലായിരുന്നു അയോഗ്യത കല്പിക്കൽ.

തൻ്റെ ധൈര്യം തകർന്നുവെന്നും, ഇനി തുടരാനാകില്ലെന്നും പറഞ്ഞ വിനേഷ് ആരാധകരോട് മാപ്പ് പറഞ്ഞുകൊണ്ട് 2001 മുതൽ 2024 വരെ നീണ്ടുനിന്ന ഒരു മഹത്തായ കരിയറിന് വിരാമമിട്ടു. തന്നെ പിന്തുണയ്ക്കുന്നവരോട് എക്കാലവും കടപ്പെട്ടിരിക്കുമെന്ന് ഫോഗട്ട്.

വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദിയിലാണ് താരം X-ൽ പോസ്റ്റ് പങ്കിട്ടത്.  ” അമ്മ ഗുസ്തി എനിക്കെതിരെ വിജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്നവും എൻ്റെ ധൈര്യവും തകർന്നു, എനിക്ക് ഇപ്പോൾ കൂടുതൽ ശക്തിയില്ല. ഗുഡ്‌ബൈ 2001-2024,” വിനേഷ് പോസ്റ്റിൽ കുറിച്ചു.

സെമി ഫൈനലിൽ എതിരാളിക്കെതിരെ 5-0 എന്ന സ്‌കോറിന് വിജയിച്ച വിനേഷ് ഒളിമ്പിക്‌സ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായിരുന്നു. എന്നാൽ വെറും 100 ഗ്രാം അമിതഭാരമുള്ളതിനാൽ അവസാന മത്സരത്തിൽ നിന്ന് വിനേഷിനെ അധികൃതർ അയോഗ്യയാക്കി.

ഇതോടെ കഴിഞ്ഞ ദിവസം വിനേഷ് കോർട്ട് ഓഫ് അബ്രിട്രേഷൻ ഫോർ സ്പോർട്സിൽ (CAS) അപ്പീൽ നൽകി. തനിക്ക് വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കായിക തർക്ക കോടതിയെ താരം സമീപിച്ചത്. ഇതിൽ ഈ അപ്പീലിൽ ഇന്ന് വിധി വരാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച പ്രഖ്യാപനം താരം നടത്തിയത്. വിധി അനുകൂലമെങ്കിൽ വിനേഷ് വെള്ളി മെഡൽ പങ്കിടും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News