ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: കോടതിയും കമ്മീഷനും പറഞ്ഞാൽ പുറത്തുവിടുമെന്ന് മന്ത്രി
കോഴിക്കോട്:
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കോടതിയും കമ്മീഷനും പുറത്തുവിടാൻ പറഞ്ഞാൽ സർക്കാരിന് എതിർപ്പില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. റിപ്പോർട്ടിൽ സർക്കാർ നിലപാട് വ്യക്തമാണ്. ഒരു വീഴ്ചയും പറ്റിയിട്ടില്ല. ഫെബ്രുവരിയോടെ കമിറ്റി നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കും. റിപ്പോർട്ട് പുറത്ത്
വിടാൻ സർക്കാരിന് ഭയമില്ലെന്നും സിനിമാനയം കൊണ്ടുവരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രത്യേകാന്വേഷണ സംഘം അന്വേഷിക്കുന്ന കേസുകളിൽ നോഡൽ ഓഫീസറായി കോസ്റ്റൽ സെക്യൂരിറ്റി എഐജി പൂങ്കുഴലിയെ നിയമിച്ചു. അതിജീവിതകളുടെ ആവശ്യങ്ങളിൽ ഉചിത നടപടിയെടുക്കാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി.