താലൂക്ക്തല അദാലത്തിന് നാളെ തുടക്കം.
തിരുവനന്തപുരം:
മന്ത്രിമാർ നേരിട്ട് ജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്നവ തത്സമയം തീർപ്പാക്കുകയും ചെയ്യുന്ന താലൂക്ക്തല അദാലത്തുകൾക്ക് തിങ്കളാഴ്ച തുടക്കം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.’ കരുതലും കൈത്താങ്ങും ‘ എന്ന പേരിലുള്ള അദാലത്ത് ജനുവരി 13 ന് സമാപിക്കും. ഓൺലൈൻ അപേക്ഷകളും അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള അപേക്ഷകളും ജില്ലാ തല മോണിറ്ററിങ് സെല്ലിന് ലഭിക്കും. താലൂക്ക് ഓഫീസിൽ ലഭിക്കുന്ന അപേക്ഷകളും മോണിറ്ററിങ് സെല്ലിലെത്തും.