മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി; മിന്നൽപ്പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ

 മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി; മിന്നൽപ്പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ

നാല് വിമാനത്താവളങ്ങളിലുമായി നൂറുകണക്കിന് യാത്രക്കാർക്കാണ് സമരം തിരിച്ചടിയായത്. ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. പകരം സംവിധാനം ഏർപ്പെടുത്താത്തതിനെതിരെ യാത്രക്കാർ പ്രതിഷേധിക്കുകയാണ്.

മണിക്കൂറുകളോളം തങ്ങളെ കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും യാത്രക്കാർ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും രാവിലെ 8.50ന് പുറപ്പെടേണ്ട മസ്‌കത്ത് വിമാനവുമാണ് റദ്ദാക്കിയത്. 

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News