വിഴിഞ്ഞത്ത് വിദേശടഗ് എത്തും

വിഴിഞ്ഞം:
വിഴിഞ്ഞം തുറമുഖ വാർഫിലേക്ക് വിദേശ ടഗ് എത്തും. അദാനി തുറമുഖ കമ്പനിയുടെ ശാന്തിസാഗർ 10ഡ്രജറിനെ കൊണ്ടു പോകുന്നതിനായാണ് ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്നുള്ള ടഗ് മഹാവേവ എത്തുന്നത്.കേരള മാരിടൈം ബോർഡിനു കീഴിലെ വിഴിഞ്ഞം പുതിയ വാർഫിൽ ടഗ് വ്യാഴാഴ്ച ഉച്ചയോടെ അടുക്കും. ശ്രീലങ്കൻ തുറമുഖത്തെ അദാനി കമ്പനിയുടെ പദ്ധതികളോട് അനുബന്ധിച്ചാണ് ഡ്രജർ കൊണ്ടുപോകുന്നതു്.ജലാശ്വ എന്ന മറ്റൊരു ടഗിനേയും കൊണ്ടുപോകുന്നുണ്ട്. ഇതിനായി മഹാവേവ രണ്ടാമതും എത്തും. വിദേശ ടഗ് തുറമുഖ വാർഫിൽ എത്തുന്നത് ഇതാദ്യമാണെന്ന് അധികൃതർ പറഞ്ഞു. തലസ്ഥാനം കേന്ദ്രമാക്കിയുള്ള വാട്ടർലൈൻ ഷിപ്പിങ് ആൻഡ് ലൊജിസ്റ്റിക്സ് പ്രൈവറ്റ് കമ്പനി മുഖാന്തരം എത്തുന്ന ശ്രീലങ്കൻ ടഗിന് കസ്റ്റംസ് ക്ലിയറൻസ് ഉൾപ്പെടെ നടത്തുന്നത് ആസ്പിൻവാൾ ഷിപ്പിങ് കമ്പനിയാണ്.