ശബരിമലയിൽ കൂടുതൽ കെഎസ് ആർടിസി സർവീസുകൾ

 ശബരിമലയിൽ കൂടുതൽ കെഎസ് ആർടിസി സർവീസുകൾ

തിരുവനന്തപുരം:
ശബരിമല ഇടവമാസ പൂജയോടനുബന്ധിച്ച് മേയ് 14 മുതൽ 19 വരെ കൂടുതൽ കെഎസ്ആർടി സർവീസ് നടത്തും. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, ചെങ്ങന്നൂർ, എരുമേലി എന്നീ യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്ക് സർവീസുകൾ ഉണ്ടാകും. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. തീർഥാടകരുടെ സൗകര്യാർഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും മുൻകൂട്ടി ബുക്കിങ് സൗകര്യവും ഏർപ്പെടുത്തും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News