സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും ഹോട്ടലിൽ എത്തിച്ച ബിനു പൊലീസ് കസ്റ്റഡിയിൽ

ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ ലഹരി കേസിൽ ഒരാൾ കസ്റ്റഡിയിൽ. എളമക്കര സ്വദേശിയായ ബിനു ജോസഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും ഹോട്ടലിൽ എത്തിച്ചത് ബിനു ജോസഫാണെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിലെ ലഹരി ഇടപാടിലെ പ്രധാനിയാണ് ബിനുവെന്നും പൊലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ലഹരി പാർട്ടിയിലേക്ക് നിരവധി ആളുകളെ എത്തിച്ചത് ബിനു ജോസഫ് ആണെന്നാണ് പോലീസ് കരുതുന്നത്. ഇയാളെക്കുറിച്ചുള്ള സൂചനകൾ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ബിനു ജോസഫിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
മറ്റാരും തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബോബി ചലപതി എന്ന പേരിൽ ഓംപ്രകാശ് മുറിയെടുത്തത് എന്നാണ് പോലീസ് നൽകുന്ന സൂചന. ഇൻ്റലിജൻസിൻ്റേയും മറ്റും നിരീക്ഷണത്തിലുള്ള ആളാണ് ഇയാൾ. മൂന്ന് മുറികളും ഒരേ പേരിലായിരുന്നു ബുക്ക് ചെയ്തിരുന്നത്.