വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി താലിബാൻ മന്ത്രിയുമായി ചർച്ച നടത്തി

ന്യൂഡൽഹി:
അഫ്ഗാനിസ്ഥാൻ്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധവും പ്രാദേശിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും ദുബായിൽ നടന്ന ചർച്ചയിൽ പങ്കുവെച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായവും വികസന സഹായവും തുടർന്നും നൽകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത മിസ്രി ആവർത്തിച്ചു. അഫ്ഗാനിസ്ഥാനുള്ള ഇന്ത്യയുടെ പിന്തുണ തുടരുന്നതിന് അഗാൻ നന്ദി പറഞ്ഞു.
“വികസന പ്രവർത്തനങ്ങളുടെ നിലവിലെ ആവശ്യകത കണക്കിലെടുത്ത്, നിലവിലുള്ള മാനുഷിക സഹായ പരിപാടിക്ക് പുറമേ, സമീപഭാവിയിൽ വികസന പദ്ധതികളിൽ ഏർപ്പെടുന്നത് ഇന്ത്യ പരിഗണിക്കുമെന്ന് തീരുമാനിച്ചു,” മന്ത്രാലയം അറിയിച്ചു.