കൊച്ചി കപ്പൽശാലയിൽ നൂതന യന്ത്രങ്ങൾ
കൊച്ചി:
കൊച്ചി കപ്പൽ ശാലയിൽ കപ്പൽ നിർമ്മാണ ശേഷി വർധിപ്പിക്കാനുള്ള നൂതന യന്ത്രങ്ങൾ പുറത്തിറക്കി. കപ്പൽ നിർമ്മാണത്തിനുള്ള ഉരുക്കുപാളികൾ മുറിക്കാനുള്ള ആധുനിക യന്ത്രങ്ങളാണ് പുറത്തിറക്കിയത്. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം പ്രകാരം വികസിപ്പിക്കുന്ന രണ്ട് ഗ്രീൻ ടഗ്ഗുകളുടെ സ്റ്റീൽ കട്ടിങ് ചടങ്ങിലും കേന്ദ്രമന്ത്രി പങ്കെടുത്തു. ഡീസൽ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന പരമ്പരാഗത ഹാർബർ ടഗുകൾക്കു പകരമായി ഹൈഡ്രജൻ,അമോണിയ, മെഥനോൾ തുടങ്ങിയ സുസ്ഥിരവും പ്രകൃതി സൗഹൃദവുമായ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വയാണ് ഗ്രീൻ ടഗ് ബോട്ടുകൾ.