വധശിക്ഷയ്ക്ക് വിധിച്ച പ്രതിയെ വിട്ടയച്ചു

ന്യൂഡൽഹി:
നീതിയുക്തമായ വിചാരണ നടത്താതെ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച വിചാരണക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.പ്രതിയെ ഉടൻ ജയിലിൽനിന്ന് വിട്ടയയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പി എഡിപ്പിച്ചു കൊന്നുവെന്ന കുറ്റം ചുമത്തി കരൺദീപ് ശർമ എന്ന പ്രതിക്ക് ഉത്തരാഖണ്ഡിലെ രുദ്രാപൂരുള്ള വിചാരണക്കോടതിയിൽ 2017 ൽ വിധിച്ച വധശിക്ഷയാണ് ജസ്റ്റിസ് വിക്രം നാഥ്,സഞ്ജയ് കരോൾ,സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്. ശിക്ഷക്കെതിരെ പ്രതി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിയുടേതെന്ന് അവകാശപ്പെട്ട് പൊലീസ് സമർപ്പിച്ച ഡിഎൻഎ സാമ്പിൾ വിശ്വാസയോഗ്യമല്ല. വാദിക്കാൻ പ്രതിക്ക് അവശ്യമായ അവസരം നൽകാതെയാണ് വധശിക്ഷ വിധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News