തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി

ചെന്നൈ:
തമിഴ്‌നാട് ഗവർണർ ആർ എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഒരു സര്‍ക്കാര്‍ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവച്ചത് ഏകപക്ഷീയമാണ്. നിയമപരമായാണ് ഗവര്‍ണര്‍ പെരുമാറേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 200 ഉദ്ധരിച്ചായിരുന്നു തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ കോടതിയുടെ വിമര്‍ശനം.
തമിഴ്‌നാട് ഗവർണറെ വിമർശിച്ചതിനു പുറമേ, സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ നടപടിയെടുക്കേണ്ട വ്യക്തമായ ഭരണഘടനാ സമയപരിധി സുപ്രീം കോടതി നിശ്ചയിച്ചു. ഒരു ബില്ലിന് അംഗീകാരം നൽകണോ, അത് സഭയിലേക്ക് തിരിച്ചയക്കണോ, അല്ലെങ്കിൽ രാഷ്ട്രപതിക്ക് റഫർ ചെയ്യണോ എന്ന കാര്യത്തിൽ ഗവർണർ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.