ചലച്ചിത്ര മേളയ്ക്ക് വർണ്ണാഭമായ തുടക്കം
തിരുവനന്തപുരം:
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വൈകിട്ട് ആറു മണിക്ക് ഓൺ ലൈനായി നിശാഗന്ധി ആഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ നാനാ പടേക്കർ മുഖ്യാതിഥിയായിരുന്നു.ഗുഡ് ബൈ ജൂലിയ എന്ന സുഡാനി സിനിമയായിരുന്നു ഉദ്ഘാടന ചിത്രം. 15 തീയറ്ററിലായി 81 രാജ്യങ്ങളിൽനിന്നുള്ള 175 സിനിമ പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ 66 ചലച്ചിത്രങ്ങളുണ്ട്.കൺട്രി ഫോക്കസ് വിഭാഗത്തിൽ ആറ് ക്യൂബൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. വംശം നിലനിർത്താൻ പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജും ഫിലിം മേളയിലുണ്ട്. മൃണാൾ സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള സെൻ റെട്രോസ്പെക്റ്റീവ്, ദഫിമേൽ ഗേയ്സ് എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, കലൈഡോസ്കോപ്പ് എന്നിവയാണ് പ്രധാന പാക്കേജുകൾ. ഹൊറർ വിഭാഗത്തിൽപ്പെട്ട രണ്ടു ചിത്രം അർധരാത്രിയിൽപ്രദർശിപ്പിക്കും. 12000 ഡെലിഗേറ്റുകൾ ചലച്ചിത്ര മേളയിൽ പങ്കെടുക്കും