മധ്യപ്രദേശില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു; 15 മരണം, 25 പേര്‍ക്ക് പരിക്ക്

മധ്യപ്രദേശില്‍ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു; 15 മരണം, 25 പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍:മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയില്‍ സ്വകാര്യ ബസ് പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച്‌ 15 പേര്‍ മരിച്ചു.

25 പേര്‍ക്ക് പരിക്കേറ്റു.

ദസനംഗയ്ക്ക് സമീപം ദോഗര്‍ഗോണ്‍ പാലത്തില്‍ നിന്നാണ് ബസ് ഇന്നുപുലര്‍ച്ചെ വീണത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രക്ഷാദൗത്യം തുടരുകയാണ്.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Related post

Travancore Noble News