ശബരിമലയിൽ വൻ ഭക്തജന തിരക്ക് ; വെർച്വൽ ക്യൂ ബുക്കിങ് കുറച്ചു

ശബരിമല:
ശബരിമലയിലെ ഭക്തജന തിരക്ക് ; വെർച്വൽ ക്യൂ ബുക്കിങ് കുറച്ചു
ശബരിമലയിലെ വെർച്ചൽ ക്യൂ ബുക്കിംഗ് പരിധി വെട്ടിക്കുറച്ചു. 90000 ൽ നിന്ന് 80000 ആക്കിയാണ് കുറച്ചത്. ഭക്തജന തിരക്ക് ക്രമാതീതമായി ഉയർന്നതോടെയാണ് നടപടി.
വെർച്വൽ ക്യൂ സംവിധാനം മുഖേനെ ഇന്ന് 90000 ഭക്തരാണ് ദർശനത്തിനെത്തിയത്.ശബരിമലയിലെ അനിയന്ത്രിത തിരക്ക് ശ്രദ്ധയിൽ പെട്ട ഹൈക്കോടതി വിഷയത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയിരുന്നു. 76500 പേർക്ക് പ്രതിദിനം ദർശനം നടത്താൻ കഴിയുന്നിടത്ത് ലക്ഷത്തിൽ അധികം പേർ എത്തുന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. ദർശനസമയം കൂട്ടുന്നതിനെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞു.എന്നാൽ ദർശനം സമയം കൂട്ടാൻ ആകില്ലെന്ന് ക്ഷേത്രം തന്ത്രി ഹൈക്കോടതിയെ അറിയിച്ചു.തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം ബോർഡ് ഇടപെടണമെന്ന് ദേവസ്വം മന്ത്രിയും നിർദേശം നൽകിയിട്ടുണ്ട്.

