ഇന്ത്യൻ വനിതാ ഫുട്ബാൾ ലീഗ് കോഴിക്കോട്ട് തുടങ്ങി

കോഴിക്കോട്:
ഏഴാമത് ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് മത്സരങ്ങൾ കോഴിക്കോട്ട് തുടങ്ങി. നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സി ഉത്ഘാട മത്സരത്തിൽത്തന്നെ സമനില നേടി. മുൻചാമ്പ്യൻമാരായ തമിഴ് നാട്ടിൽ നിന്നുള്ള സേതു എഫ്സിയെയാണ് സമനിലയിൽ തളച്ചത്. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരംനടന്ന ക്കുന്നത്. കഴിഞ്ഞ 29 കളിയിൽ 27 ജയവും രണ്ട് സമനിലയും കരസ്ഥമാക്കിയ ഗോകുലം ടീം ശക്തമാണ്. ഗോകുലം എഫ്സി, സേതു എഫ്സി, കർണാടക കിക്ക് സ്റ്റാർട്ട് എഫ്സി, ഡൽഹി ഹോപ്സ് എഫ്സി, സ്പോർട്സ് ഒഡിഷ, ഈസ്റ്റ് ബംഗാൾ, ഒഡീഷ എഫ്സി എന്നിവരാണ് ടീമുകൾ.

