ഇന്ത്യ ഉൾപ്പെടെ 20രാജ്യങ്ങൾക്ക് വിസ വേണ്ട :ഇൻന്തോനേഷ്യ

വിനോദസഞ്ചരികളുടെ എണ്ണത്തിൽ വർദ്ധനവ് ലക്ഷ്യമിട്ട് ഇന്ത്യ ഉൾപ്പെടെ 20രാജ്യങ്ങൾക്ക് വിസരഹിത പ്രവേശനം നൽകാൻ ഇന്തോനേഷ്യ നീക്കം തുടങ്ങി. ഇന്തോനേഷ്യ ടൂറിസം ആന്റ് ക്രിയേറ്റീവ് ഇക്കോണമി മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടെ ആഭ്യന്തര ഉപഭോഗം വർദ്ധിക്കുമെന്നും കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നു.പ്രാദേശിക മേഖലയിൽ ദീർഘനാൾ തങ്ങുന്ന വിനോദ സഞ്ചാരികളെയാണ് വിസരഹിത സന്ദർശനം അനുവദിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നു ഇന്തോനേഷ്യൻ ടൂറിസം മന്ത്രി സാന്റിയാഗ സലാഹുദീൻ വ്യക്തമാക്കുന്നു. എന്നാൽ നിലവിൽ 25 രാജ്യങ്ങൾ ഇന്ത്യയ്ക്ക് വിസരഹിത പ്രവേശനം അനുവദിക്കുന്നുണ്ട്.

