താല്ക്കാലിക കെട്ടിട നമ്പർ: കെ സ്വീഫ്റ്റ് വഴി
തിരുവനന്തപുരം: കെ സ്വിഫ്റ്റ് വഴി വ്യവസായ സംരംഭത്തിനുള്ള അപേക്ഷ നൽകുമ്പോൾ ലഭിക്കുന്ന സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തുന്ന നമ്പർ താൽക്കാലിക കെട്ടിട നമ്പരായി പരിഗണിക്കുമെന്ന് 2020 ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി.പുതിയ ഭേദഗതി നിക്ഷേപ സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പ്രസ്താവിച്ചു. മറ്റൊരു അനുമതിയില്ലാതെ തന്നെ മൂന്നുവർഷം വരെ സംരംഭങ്ങൾക്ക് പ്രവർത്തിക്കാം.
വായ്പ നേടുന്നതുൾപ്പെടെ താൽക്കാലിക കെട്ടിട നമ്പരിന് അനുമതിയുണ്ട്. കാലഹരണപ്പെട്ട വ്യവസായ നിയമങ്ങൾ പരിഷ്ക്കരിക്കാൻ സർക്കാർ നിയോഗിച്ച ഡോ.കെ.സി. സണ്ണി കമ്മിറ്റിയാണ് കെ സ്വിഫ്റ്റ് പദ്ധതി ശുപാർശ ചെയ്തത്. 50 ലക്ഷത്തിനു മുകളിൽ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ലൈസൻസ് ലഭിക്കും. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിഴയീടാക്കാനും ഭേദഗതി നിയമം ശുപാർശ ചെയ്യുന്നു.