കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റ് എൻ . ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി.
തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ എൻ. ഭാസുരാംഗനെതിരെ പാർട്ടി നടപടി.ഗൗരവമായ സാഹചര്യമെന്ന് പാർട്ടി വിലയിരുത്തൽ. നേരത്തെ സിപിഐയുടെ അന്വേഷണത്തിൽ അഴിമതി ആരോപണം വ്യക്തമായിരുന്നു. ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റായ ഭാസുരാംഗനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഐ പുറത്താക്കി.നിലവിൽ മണ്ഡലം കമ്മിറ്റി അംഗമാണ്. ജില്ലാ എക്സിക്യൂട്ടിവിന്റേതാണ് തീരുമാനം. ഭാസുരംഗനെ പ്രാഥമിക അംഗത്വത്തിലേക്ക് നേരത്ത തരംതാഴ്ത്തിയിരിന്നു.
ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്‍റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിരുന്നു.ഇഡിയുടെ ചോദ്യം ചെയ്യലിനിടെ പുലർച്ചെ മൂന്നുമണിയോടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ആദ്യം കണ്ടലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗരുതരമായ സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.ബാങ്കിലെ ഇന്റേണൽ ഓഡിറ്റര്‍ ശ്രീഗാറിന്‍റെയും, അപ്രൈസർ അനിൽകുമാറിന്റെയുംമുൻ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രൻ, മോഹനേന്ദ്രകുമാർ എന്നിവരുടെയും വീടുകളിലെ പരിശോധന ഇതിനിടെ പൂർത്തിയായി.