കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണ് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു.

തിരുവനന്തപുരം :
ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. എറണാകുളം ഇരവിമംഗലം ഉദയംപേരൂർ മണിയറ ഗാർഡൻ കരുവേലി ഹൗസിൽ ബെന്നിയുടെ മകൾ അഥിതി ബെന്നിയാണ് (22)മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.കോളേജിനടുത്ത് വാടക കെട്ടിടത്തിൽ അമ്മയോടൊപ്പം താമസിച്ചിരുന്ന അതിഥി റെക്കോർഡ് ബുക്ക് എടുക്കാനെന്ന് പറഞ്ഞാണ് സംഭവദിവസം ഹോസ്റ്റലിൽ എത്തുന്നത്. ഇതിനിടെ അപകടം സംഭവിക്കുകയായിരുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിൽ മൊഴി നൽകിയിട്ടുണ്ട്.

