നാലുവർഷ ബിരുദ കോഴ്സിന് തുടക്കം

നാലുവർഷ ബിരുദമെന്ന ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ സ്വപ്നപദ്ധതിക്ക് ഈ അധ്യയനവർഷം സമ്പൂർണ്ണ തുടക്കം. നിലവിൽ കേരള സർവകലാശാലയിൽ മാത്രമാണ് നാലുവർഷ ബിരുദമുള്ളത്. സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാല കാമ്പസ്സുകളിലും ജൂലൈയിൽ കോഴ്‌സ് ആരംഭിക്കും. മൂന്നു വർഷത്തിൽ ബിരുദവും നാലു വർഷത്തിൽ ഓണേഴ്സ് ബിരുദവും നേടുന്നതിനൊപ്പം ഇഷ്ടമുള്ള ഒന്നിലധികം കോഴ്സുകളും പഠിക്കാം. പഠനത്തിനിടെ കോഴ്സ് മാറ്റമില്ലാതെ കോളേജ് സർവകലാശാല മാറ്റത്തിനും വിദ്യാർഥിക്ക് അവസരമുണ്ടാകും.