കേരളത്തിൽ ഉത്തരേന്ത്യയിൽ ഉള്ളതു പോലെ ജാതിപ്രശ്നങ്ങൾ ഉണ്ടാകാത്തതിന് കാരണക്കാർ ചട്ടമ്പി സ്വാമിയും നാരായണ ഗുരുവും : കെ ആൻസലൻ MLA
തിരുവനന്തപുരം :
ബീഹാറിലും രാജസ്ഥാനിലും ഉള്ളത് പോലെ ജാതി സംഘർഷ ങ്ങളും സ്കൂളുകളിൽ ഉയർന്ന ജാതിക്കാർക്കും താഴ്ന്ന ജാതിക്കാർക്കും കുടിക്കാനായി പ്രത്യേകം കുടിവെള്ള സംസ്കാരവും കേരളത്തിൽ ഉണ്ടാകാത്തതിന് കാരണം ചട്ടമ്പി സ്വാമിയും ശ്രീ നാരായണ ഗുരുവുമാണെന്ന് നെറ്റിൻകര എം എൽ എ കെ ആൻസലൻ. ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ സംഘടിപ്പിച്ച ചട്ടമ്പി സ്വാമിയുടെ നൂറാം സമാധി ദിന ആഘോഷ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ ചെയർമാൻ അഡ്വ .ഇരുമ്പിൽ വിജയൻ അധ്യക്ഷനായിരുന്നു . നെറ്റിൻകര മുനിസിപ്പൽ ചെയർമാൻ രാജ്മോഹൻ, അഡ്വ.ആനവൂർ വേലായുധൻ നായർ, അഡ്വ.പെരുങ്കടവിള ശ്രീകുമാർ, സിനിമ സംവിധായകൻ സുനിൽ ദത്ത് സുകുമാരൻ, തിരുമംഗലം സന്തോഷ്, കവി അനിൽ രാഘവൻ, പെരിങ്ങമല അജി, കണ്ടല ആനന്ദ് നായർ, അഡ്വ : പി .ജയചന്ദ്രൻ നായർ , അഡ്വ.രഞ്ജിത് ചന്ദ്രൻ, ഡോ .ശബരിനാഥ് രാധാകൃഷ്ണൻ, നാരായണ റാവു , കാപിറ്റൽ വിജയൻ, പാലക്കടവ് വേണു കുമാരൻ നായർ ,പൊരുതൻ ദിലീപ് , തണൽ വേദി ഉണ്ണികൃഷ്ണൻ , സുഭാഷ്, ആർട്ടിസ്റ്റ് പ്രേം പ്രസാദ് ,ഡോ.ആനന്ദ് വി പി , സിനിമാതാരം വൈശാഖ്, മുഖത്തല മോഹനൻ പിള്ള, കെ കെ ഷിബു , ഗായകൻ നെയ്യാറ്റിൻകര ശേഖരൻ, കാരക്കോണം ഷിബു , ജിനു ,മധുസൂദനൻ നായർ, ബിനു മരുതത്തൂർ തുടങ്ങിയവർ പങ്കെടുത്തു