തെലുങ്കാനയിൽ 13 മരണം

ഹൈദരാബാദ്:
കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിൽ തെലുങ്കാനയിൽ 13 പേർ മരിച്ചു.ഹൈദരാബാദിനു സമീപം ബച്ചു പള്ളിയിൽ നിർമാണത്തിരുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപത്തെ ഷെഡ്ഡിൽ താമസിക്കുകയായിരുന്ന ആറു തൊഴിലാളികളും കുഞ്ഞും മരിച്ചു.ഒഡിഷ,ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള നിർമാണത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മേഡക് ജില്ലയിൽ റൈലാപൂരിൽ മതിലിടിഞ്ഞുവീണ് രണ്ടു പേരും മരിച്ചു. ബേഗംപേട്ടിൽ വെള്ളക്കെട്ടു ഓടയിൽ നിന്ന് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. കുകുനൂർ പള്ളിയിൽ ഒരാൾ മിന്നലേറ്റും വാറങ്കലിൽ മരംവീണ് യുവാവും മരിച്ചു.
[09/05, 7:52 pm] Tnn Sathyan, V: നാലുവർഷ ബിരുദ കോഴ്സിന് തുടക്കം
നാലുവർഷ ബിരുദമെന്ന ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ സ്വപ്നപദ്ധതിക്ക് ഈ അധ്യയനവർഷം സമ്പൂർണ്ണ തുടക്കം. നിലവിൽ കേരള സർവകലാശാലയിൽ മാത്രമാണ് നാലുവർഷ ബിരുദമുള്ളത്. സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാല കാമ്പസ്സുകളിലും ജൂലൈയിൽ കോഴ്‌സ് ആരംഭിക്കും. മൂന്നു വർഷത്തിൽ ബിരുദവും നാലു വർഷത്തിൽ ഓണേഴ്സ് ബിരുദവും നേടുന്നതിനൊപ്പം ഇഷ്ടമുള്ള ഒന്നിലധികം കോഴ്സുകളും പഠിക്കാം. പഠനത്തിനിടെ കോഴ്സ് മാറ്റമില്ലാതെ കോളേജ് സർവകലാശാല മാറ്റത്തിനും വിദ്യാർഥിക്ക് അവസരമുണ്ടാകും.