നിജ്ജാർ വധം:പ്രതികളെ ഹാജരാക്കി

ഒട്ടോവ:
ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ മൂന്ന് ഇന്ത്യാക്കാരെ കോടതിയിൽ ഹാജരാക്കി. കരൺ ബ്രാർ (22), കമൽ പ്രീത് സിങ് (22), കരൺ പ്രീത്(28) സിങ് എന്നിവരെയാണ് വീഡിയോ കോൺഫറൻസിലൂടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ കോടതിയിൽ ഹാജരാക്കിയത്. ഇംഗ്ലീഷിൽ വാദം കേൾക്കാൻ മൂവരും സമ്മതിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റു ചെയതത്.