മിന്നൽ സമരത്തിൽ നടപടി; 25 ക്യാബിൻ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ട് എയർ ഇന്ത്യ

കൂട്ട അവധിയിൽ പ്രവേശിച്ചതിനാൽ, വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിൽ ചില മുതിർന്ന ക്യാബിൻ ക്രൂ അംഗങ്ങളുടെ കരാർ അവസാനിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ് (Air India Express). ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാത്ത ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നിലെ കാരണം പരാമർശിച്ച എയർലൈൻസ്, ബന്ധപ്പെട്ട വ്യക്തികൾ ‘നീതീകരിക്കാവുന്ന കാരണങ്ങളില്ലാതെ മുൻകൂട്ടി തയ്യാറെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിന്നതായി’ അഭിപ്രായപ്പെട്ടു.
ഒരു ജീവനക്കാരന് അയച്ച പിരിച്ചുവിടൽ കത്തിൽ, അവസാന നിമിഷം നിരവധി ക്രൂ അംഗങ്ങൾ അസുഖം ബാധിച്ചതായി റിപ്പോർട്ട് ചെയ്തു എന്നും, ന്യായമായ കാരണങ്ങളൊന്നുമില്ലാതെ മുൻകൂട്ടി ആലോചിച്ചും യോജിച്ചും ജോലിയിൽ നിന്ന് വിട്ടുനിന്നതായി ഇത് വ്യക്തമാക്കുന്നതായും പറയുന്നു.