മെഡിക്കൽ ക്ലെയിം നിരസിച്ച ഇൻഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകണം

കൊച്ചി:
മെഡിക്കൽ ക്ലെയിം നിരസിച്ച ഇൻഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃതർക്ക പരിഹാരഫോറം ഉത്തരവിട്ടു. യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷ്വറൻസ് കമ്പനിക്കെതിരെ ആലുവ സ്വദേശി ആർ രഞ്ജിത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി. ചികിത്സാചെലവിനായി നൽകിയ 1.33 ലക്ഷം രൂപയും 40,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവുമടക്കം 1.83 ലക്ഷം രൂപ നൽകണമെന്നാണ് ഉത്തരവ്. 2022 ആഗസ്റ്റിൽ പരാതിക്കാരന്റെ ഭാര്യയെ കഠിനമായ വയറു വേദനയെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.അഞ്ചു ദിവസത്തെ ചികിത്സക്കായി 1.33 ലക്ഷം രൂപ പരാതിക്കാരന് ചെലവായെങ്കിലും കമ്പനി ക്ലെയിം നൽകാൻ തയ്യാറായില്ല. തുടർന്നാണ് ഉപഭോക്തൃതർക്ക പരിഹാരഫോറത്തെ സമീപിച്ചതും നഷ്ടപരിഹാരം ലഭിച്ചതും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News