വിമാനങ്ങളുടെ ലാൻഡിങ് മുടങ്ങി
തിരുവനന്തപുരം:
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ അപ്രതീക്ഷമായി പട്ടം ഉയർന്ന് പൊങ്ങിയതോടെ വിമാന സർവീസുകളുടെ ലാൻഡിങ് മുടങ്ങി. ശനിയാഴ്ച രാവിലെ ലാൻഡിങ്ങിനായുള്ള സിഗ്നൽ കിട്ടിയ ഒമാൻ എയർവേയ്സ് വിമാനം റൺവേയിലിറങ്ങാൻ തുടങ്ങുന്നതിനിടെയാണ് പട്ടം പറക്കുന്നതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒടുവിൽ എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശപ്രകാരം വിമാനം ചാക്ക ഭാഗത്തേക്കുള്ള റൺവേയിലേക്ക് ഇറക്കി. പല സർവിസുകളുടെയും ലാൻഡിങ് ചാക്ക ഭാഗത്തെ റൺവേയിലേക്ക് മാറ്റണ്ടി വന്നു. വിമാനത്താവളത്തിന്റെ ചുറ്റളവിൽ പട്ടം,ബലൂണുകൾ പറത്താൻ പാടില്ലെന്ന് ഉത്തരവുണ്ട്.