ക്ഷേമ പെൻഷൻ വൈകുന്നതിൽ സിപിഐ വിമർശിച്ചു

സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വിതരണം വൈകുന്നതിൽ വിമർശനവുമായി സിപിഐ. പെൻഷൻ വിതരണം വൈകുന്നത് ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഇടതു മുന്നണി യോഗത്തിലാണ് വിമർശനം ഉന്നയിച്ചത്. പെന്‍ഷന്‍ എത്രയും വേഗം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി.
ക്ഷേമപെന്‍ഷന്‍ വിതരണം വൈകുന്നതില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് സിപിഐ ഇക്കാര്യം മുന്നണി യോഗത്തില്‍ ഉയര്‍ത്തിയത്. ഏഴുമാസത്തോളമായി പെന്‍ഷന്‍ വിതരണം വൈകുന്നു. ഇതിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന നിലപാടിലായിരുന്നു സംസ്ഥാനം സ്വീകരിച്ചത്. കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനാലാണ് പെന്‍ഷന്‍ വൈകുന്നതെന്നായിരുന്നു സര്‍ക്കാരിന്‍റെ മറുപടി.