വെനീസ് ഫിലിം ഫെസ്റ്റിൽ പലസ്തീന് പിന്തുണ
റോം:
ഇറ്റലിയിൽ നടക്കുന്ന 81-ാം വെനീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ജൂതവംശജയായ അമേരിക്കൻ സംവിധായിക. ഫെമിലിയർ ടച്ച് എന്ന ചിത്രത്തിന് പുരസ്കാരം ലഭിച്ച ഫ്രീഡ്ലാൻഡാണ് അവാർഡ് സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ ഇസ്രയേലിനെ വിമർശിച്ചത്.ഇസ്രയേൽ അധിനിവേശത്തിന്റെ 76-ാം വർഷത്തിലും വംശഹത്യയുടെ 336-ാം ദിവസത്തിലുമാണ് താൻ അവാർഡ് സ്വീകരിക്കുന്നതെന്ന് അറിയിച്ച ഫ്രീഡ്ലാൻഡ് ഇസ്രയേലിനെതിരെ കലാപരമായി പ്രതികരിക്കാൻ ചലച്ചിത്രപ്രവർത്തകരോട് ആഹ്വാനം ചെയതു. ഹാപ്പി ഹോളിഡേയ്സ് എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ പലസ്തീൻ വംശജൻ സ്കാന്ദർ കോപ്ടിയും ഗാസയിലെ വംശഹത്യയെക്കതിരെ പ്രതികരിച്ചു.