ഇഡി സ്വകാര്യ വിമാനം പിടിച്ചെടുത്തു
ഹൈദരാബാദ്:
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ ജറ്റ് വിമാനം ഇഡി പിടിച്ചെടുത്തു. 850 കോടിയുടെ ഫാൽക്കൺ തട്ടിപ്പു കേസിൽ പ്രതിയായ അമർദീപ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് പിടിച്ചെടുത്തത്. അമർദീപും മറ്റൊരു പ്രതിയും ജനുവരിയിൽ ദുബായിലേക്ക് രക്ഷപ്പെട്ടത് എട്ടു സീറ്റുകളുള്ള ഹോക്കർ 88എ വിഭാഗത്തിൽ പെടുന്ന ഈ വിമാനം ഉപയോഗിച്ചാണ്. വിമാനത്തിന് 14 കോടിയോളം വിലവരും.