ഇറ്റാലിയൻ മാധ്യമപ്രവർത്തകയെ ഇറാൻ വിട്ടയച്ചു
റോം:
ഇറാൻ തടഞ്ഞുവച്ച ഇറ്റാലിയൻ മാധ്യമപ്രവർത്തക സെസിലിയ സാലയെ വിട്ടയച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിപ്പോർട്ടിങ്ങിനായി തെഹ്റാനിൽ എത്തിയ സെസിലിയ ഡിസംബർ 10 നാണ് പൊലീസ് പിടിയിലായതു്. ഇറാനിയൻ എഞ്ചിനീയറെ യു എസ് നിർദ്ദേശപ്രകാരം ഇറ്റാലിയൻ പൊലീസ് മിലാനിൽവച്ച് അറസ്റ്റ് ചെയ്ത് മൂന്നു ദിവസത്തിനു ശേഷമാണ് സെസിലിയ സാലയെ ഇറാൻ അറസ്റ്റു ചെയതത്.