കിളിമാനൂരിൽ ലയൺസ് ലൈഫ് വില്ലേജ്
കിളിമാനൂർ:
ഭൂരഹിതരും ഭവനരഹിതരുമായവർക്കുവേണ്ടി 25 വീടും അമിനിറ്റി സെന്ററുമടക്കം ലയൺസ് ലൈഫ് വില്ലേജ് ഒരുങ്ങുന്നു. ലയൺസ് ഇന്റർനാഷണൽ,തദ്ദേശ സ്ഥാപനങ്ങളുടെയുംലൈഫ് മിഷന്റേയും സഹകരണത്തോടെയാണ് നടപ്പാക്കുന്നതു്. വ്യാഴാഴ്ച രാവിലെ 10 ന് പോങ്ങനാട് എസ് എസ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് പദ്ധതിയുടെ ഉദ്ഘാടനവും കല്ലിടലും നിർവഹിക്കും.ഒ എസ് അംബിക എoഎൽഎ അധ്യക്ഷത വഹിക്കും.പദ്ധതി വിശദീകരണം ലയൺസ് ഡിസ്ട്രിക് ഗവർണർ എം എ വഹാബ് നിർവഹിക്കും. തെന്നൂരിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.43 ഏക്കറിലാണ് 454 ചതുരശ്രയടിയിലുള്ള വീടുകൾ നിർമ്മിക്കുന്നതു്.