പാനമയും ഗ്രീൻലാൻഡും പിടിച്ചെടുക്കാൻ സൈന്യത്തെ ഇറക്കും

ഫ്ലോറിഡ:
രണ്ടാംപ്രാവശ്യവും അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്ത് അമേരിക്കയുടെ വിസ്തൃതി കൂട്ടുകയെന്ന ലക്ഷ്യം വെളിപ്പെടുത്തി ഡോണാൾഡ് ട്രംപ്. ഗ്രീൻലാൻഡും പാനമ കനാലും പിടിച്ചെടുക്കാൻ സൈനികശക്തി ഉപയോഗിക്കുന്നത് തള്ളിക്കളയാനാകില്ലെന്ന് ട്രംപ് പറഞ്ഞു. പാനമ കനാലും ഗ്രീൻലാൻഡും അമേരിക്കയുടെ നിയന്ത്രണത്തിലാകേണ്ടത് ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് ജയം കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഡൻമാർക്കിന്റെ ഭരണപ്രദേശമായ ഗ്രീൻലാൻഡിൽ അമേരിക്കയുടെ വലിയ സൈനികത്താവളമുണ്ട്.