വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി

കോഴിക്കോട്:
മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡ് വാദിച്ചു.ആധാരത്തിൽ രണ്ടു തവണ വഖഫ് എന്ന് പരാമർശിച്ചതടക്കം സൂചിപ്പിച്ചായിരുന്നു ബോർഡിന്റെ വാദം. എന്നാൽ ഫാറൂഖ് കോളേജ് ഈ വാദത്തെ എതിർത്തു.വഖഫ് ഭൂമിയല്ല മുനമ്പത്തേത് എന്നാണ് ഫാറൂഖ് കോളേജിന്റെ വാദം. ഭൂമി വഖഫ് അല്ലെന്ന് സിദ്ദിഖ് സേഠിന്റെ മകൾ സുബൈദയുടെ മക്കളും വാദിച്ചു. സിദ്ദിഖ് സേഠാണ് ഫാറൂഖ് കോളേജിന് ഭൂമി നൽകിയത്. കേസിൽ വാദം ബുധനാഴ്ചയും തുടരും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News