സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് കലാമത്സരം ഒക്ടോബർ 11,12,തീയതികളിൽ

തിരുവനന്തപുരം :
സംഗീതധാര സാംസ്‌കാരികവേദിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് കഥാരചന, കവിതാരചന, ചിത്രരചന,ചലച്ചിത്ര ഗാനാലാപനം, നൃത്തം എന്നിവയിൽ ഈ വരുന്ന ഒക്ടോബർ 11,12 തീയതികളിൽ തിരുവനന്തപുരം കിഴക്കേക്കോട്ട, പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വെച്ച് മത്സരം നടത്തുന്നു. രെജിസ്ട്രേഷൻ ഫീസോ മറ്റു ചാർജുകളോ ഇല്ല.ഇതിനോടൊപ്പം തന്നെ പൊതുജനങ്ങൾക്ക് വേണ്ടിയിട്ട് കരോക്കെയിൽ ഒരു ഗാനാലാപന മത്സരവും നടക്കുന്നുണ്ട്. താല്പര്യമുള്ളവർ ഒക്ടോബർ 10ന് മുൻപായി രജിസ്റ്റർ ചെയ്യണം.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
8289805964