തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് :30%പിന്നിട്ടു
റിപ്പോര്ട്ട് :സുരേഷ് പെരുമ്പള്ളി
തിരുവനന്തപുരം :
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇതുവരെ 30%പിന്നിട്ടിരിക്കുകയാണ്.എന്നാൽ ജില്ല അടിസ്ഥാനത്തിൽ ഏറ്റവും കുറവ് തിരുവനന്തപുരത്താണ്, 29.23%.തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളിൽ നിരവധി സ്ഥലങ്ങളിൽ യന്ത്രതകരാറ് കാരണം വോട്ടെടുപ്പ് താമസിക്കാൻ ഇടയായി.ഒന്നാം ഘട്ട വളരെ സമാധാനപരമായാണ് നടക്കുന്നത്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു.തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശമനുസരിച് ഹരിത ചട്ടപ്രകാരമുള്ള ഹരിത ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ജൈവ അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ബിന്നുകളും ഒരുക്കിയിട്ടുണ്ട്.ഹരിതബൂത്തുകൾ എന്ന മാതൃകാ ബൂത്തുകൾ 574എണ്ണം ഒരുക്കിയിട്ടുള്ള എറണാകുളം ആണ് ഇതിൽ മുന്നിൽ.കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ വി എൻ വാസവൻ, ശിവൻകുട്ടി, വീണാ ജോർജ്,പി പ്രസാദ്, cpm ജനറൽ സെക്രട്ടറി എം എ ബേബി, ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങി പ്രമുഖർ വോട്ട് രേഖപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു.
