ജക്കാർത്തയിൽ ഏഴുനില കെട്ടിടത്തിൽ വൻ തീപിടിത്തം; 22 മരണം

 ജക്കാർത്തയിൽ ഏഴുനില കെട്ടിടത്തിൽ വൻ തീപിടിത്തം; 22 മരണം

ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ ഏഴുനില കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 22 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി ജീവനക്കാർ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും സംശയമുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

  • തീപിടിത്തം ഉണ്ടായത് ഡ്രോൺ സർവീസുകൾ നൽകിവരുന്ന ഒരു സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിലാണ്.
  • കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിച്ചത്.
  • തൊഴിലാളികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് പൊടുന്നനെ തീ പടർന്നത്.
  • നിരവധി തൊഴിലാളികൾ ജനൽ വഴി ചാടിയും മറ്റും രക്ഷപ്പെട്ടത് ദുരന്തത്തിന്റെ ആഘാതം കുറച്ചു.
  • തീ അണയ്ക്കാനായി നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്ത് എത്തിച്ചേർന്നിട്ടുള്ളത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News