എൻ സി സി സൈക്കിൾ റാലിക്ക് സ്വീകരണം

തിരുവനന്തപുരം:
എൻസിസി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച വനിത കേഡറ്റുകളുടെ മെഗാ സൈക്കിൾ റാലി കവടിയാറിൽ എത്തി. കവടിയാർ പാർക്കിൽ ടീം അംഗങ്ങൾക്ക് സ്വീകരണം നൽകി.അശ്വതി തിരുനാൾ ലക്ഷ്മി ബായി, എൻസിസി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ദിയു - ദാമൻ, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന റാലി ജനവരി 26 ന് ഡൽഹിയിൽ എത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും.

