ശബരിമലയിൽ ദർശന സമയം കൂട്ടാൻ തന്ത്രിയുമായി ധാരണ

ശബരിമലയിൽ ദർശനസമയം കൂട്ടാൻ ദേവസ്വം ബോർഡ് തന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണ. ഉച്ചയ്ക്ക് ശേഷം നട തുറക്കുന്നത് ഒരു മണിക്കൂർ മുന്നേയാക്കും.
ശബരിമലയിലെ ഭക്ത ജനങ്ങളുടെ ബുദ്ധി മുട്ടുകൾ പരിഗണിക്കവേ ദര്‍ശന സമയം കൂട്ടാന്‍ പറ്റുമോ എന്ന് ഹൈകോടതി ആരാഞ്ഞിരുന്നു.
ദേവസ്വം ബോര്‍ഡുമായി സംയുക്തമായ ചര്‍ച്ചക്ക് ശേഷം താമസിക്കാതെ ഉടനെ തീരുമാനമെടുക്കുമെന്നും ഭക്തജനങ്ങളെ ബൂദ്ധിമുട്ടിക്കാത്ത തീരുമാനമേ ഉണ്ടാകുള്ളൂവെന്നും ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു.

