സഖരോവ് പുരസ്‌കാരം വാങ്ങുന്നത് വിലക്കി

തെഹ്റാൻ:
മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർക്കുള്ള യൂറോപ്യൻ യൂണിയന്റെ സഖരോവ് പുരസ്കാരം സ്വീകരിക്കാൻ മഹ്സ അമിനിയുടെ കുടുoബം പോകുന്നത് ഇറാൻ സർക്കാർ തടഞ്ഞു. 2022 സെപ്റ്റംബർ 16 നാണ് ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരിൽ മഹ്സയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ മഹ്‌സ കൊല്ലപ്പെട്ടു. മഹ്സയുടെ മാതാപിതാക്കളുടേയും സഹോദരന്റേയും പാസ്പോർട്ട് ഇറാൻ സർക്കാർ കണ്ടുകെട്ടി. മരണാനന്തര ബഹുമതിയായി നൽകിയതായിരുന്നു സഖരോവ് പുരസ്കാരം.

