ഡോ. ബിജു രമേശിനെ ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ആദരിച്ചു

ഡോ.പൽപ്പു ഗ്ലോബൽ മിഷൻ ചെയർമാനായി തെരഞ്ഞെടുകപ്പെട്ട ഡോ.ബിജു രമേശിനെ ഇൻഡോ-അറബ് ഫ്രണ്ട്ഷിപ് സെന്റർ പ്രവർത്തകർ പൊന്നാട നൽകി ആദരിച്ചപ്പോൾ.ഗ്ലോബൽ മിഷൻ ജനറൽ സെക്രട്ടറി ഇ.കെ സുഗതൻ സമീപം.
തിരുവനന്തപുരം : ഡോ. പൽപ്പു ഗ്ലോബൽ മിഷൻ ചെയർമാനായി ഏകഖണ്ഡേന തിരഞ്ഞെടുക്കപ്പെട്ട ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ രാജധാനി ഗ്രൂപ്പ് സാരഥി ഡോ. ബിജു രമേശിനെ ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ആദരിച്ചു. കെ പി ഭവനിൽ കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കലാപ്രേമി ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൃപ ചാരിറ്റീസ് സെക്രട്ടറി മുഹമ്മദ് മാഹീൻ പൊന്നാട നൽകി ആദരിച്ചു . സെന്റർ ഭാരവാഹികളായ സബിൻ സലീം, പ്രദീപ് മധു, ആസിഫ് മുഹമ്മദ്, ഇ. കെ സുഗതൻ എന്നിവർ ആശംസകൾ നേർന്നു. വിശ്വ മാനവികതയെ മുറുകെ പിടിച്ച് അധസ്ഥിത വർഗ്ഗത്തിന്റെ മുന്നേറ്റത്തിനു വേണ്ടി ആത്മാർത്ഥമായി യത്നിച്ച മഹാനായ ഡോ. പൽപ്പുവിന്റെ പാവന സ്മരണയ്ക്കായി ഗ്ലോബൽ മിഷൻ കേരള തലസ്ഥാന നഗരിയിൽ സമുചിതമായ സ്മാരകം നിർമ്മിക്കുമെന്ന് ബിജു രമേശ് പ്രസ്താവിച്ചു.



