പ്രിഥ്വിരാജിന്റെ സിനിമ തടഞ്ഞു

പെരുമ്പാവൂർ :പെരുമ്പാവൂർ നഗരസഭയുടെ അനുമതിയില്ലാതെ സിനിമാസെറ്റിട്ട നീക്കം തടഞ്ഞു. പ്രിഥ്വിരാജ് നായകനായ “ഗുരുവായൂരമ്പലനടയിൽ” എന്ന സിനിമാസെറ്റാണ് നഗരസഭ തടഞ്ഞത്.
വളരെ വർഷങ്ങൾക്ക് മുൻപ് അനധികൃതമായി പാടം നികത്തിയതിന്റെ കേസ് ഹൈക്കോടതിയിൽ നില നിൽക്കുയാണ്. കേസിൽ കിടക്കുന്ന സ്ഥലത്ത് താൽക്കാലികമാണെങ്കിൽപോലും നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകാനാവില്ലെന്നാണ് നഗരസഭയുടെ വാദം.



