അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഖലീദ് ഇന്ത്യയിലെത്തിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്.
“അടുത്ത സുഹൃത്തിന് ഊഷ്മളമായ സ്വാഗതം. ഹൈദരാബാദ് ഹൗസില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധത്തിലെ മുഴുവന്‍ മേഖലകളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ഭാവിയില്‍ സഹകരണം സാധ്യമായ ഏറെ മേഖലകള്‍ മുന്നിലുണ്ട്,” വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍വീര്‍ ജയ്‌സ്വാള്‍ പറഞ്ഞു’.