കെഎസ്ആർടിസി ബസിനെ കർണാടക പൊലീസ് അറസ്റ്ചെയ്തു

തിരുവനന്തപുരം:
നിറയെ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കെഎസ്ആർആർടിസിബസ് കർണാടക പൊലിസ് കസ്റ്റഡിലെടുത്തു. മടിവാള പൊലീസാണ് രാത്രി 7.30 ഓടെ സ്കാനിയ എസി ബസ് കസ്റ്റഡിയിലെടുത്തത്. സ്ഥലപരിചയമില്ലാത്ത യാത്രക്കാരിയെ കാത്ത് മടിവാള പൊലീസ് സ്റ്റേഷനുസമീപം ബസ് നിർത്തിയിട്ടതിൽ പ്രകോപിതരായാണ് ബസ് പിടിച്ചെടുത്തതെന്ന് ജീവനക്കാർ പറയുന്നു. മടിവാള സെന്റ് ജോൺസ് ആശുപത്രിക്ക് മുന്നിൽ നിന്ന് കയറേണ്ട യാത്രക്കാരിക്കു വേണ്ടിയാണ് ബസ് നിർത്തിയിട്ടത്.ട്രാഫിക് ബ്ളോക്ക് ഉണ്ടാക്കിയെന്നാരോപിച്ചാണ് ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു ചെല്ലാൻ നിർദ്ദേശിച്ചത്. കണ്ടക്ടറുടെ ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീൻ, ട്രിപ്പ് ഷീറ്റ്,പണം അടങ്ങിയ ബാഗ് എന്നിവ പിടിച്ചെടുത്തു.500 രൂപ പെറ്റിയടക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു.സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ കരഞ്ഞപേക്ഷിച്ചതോടെ രാത്രി 9 നുശേഷം ബസ് വിട്ടു നൽകി.