കോടതികളിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി

 കോടതികളിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി

കൊച്ചി:

കേരളത്തിലെ കനത്ത ചൂട് കണക്കിലെടുത്ത് കോടതികളിൽ അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളിൽ വെള്ള ഷർട്ടും പാന്റും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും ഇനി നിർബന്ധമല്ല. ഹൈക്കോടതിയിൽ അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മെയ് 31 വരെയാണ് ഇതു തുടരുക. ചൂടുകാലത്ത്  കറുത്ത ഗൗൺ ധരിച്ച് കോടതികളിലെത്തുന്നതിൻ്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസ്സാക്കിയത്.

പാലക്കാട് ജില്ലയിൽ 41 ഡിഗ്രിയും കൊല്ലം ജില്ലയിൽ 40 ഡിഗ്രിയും വരെയും ഉയരുമെന്നാണ് പ്രവചനം.കേരളത്തിലെ തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് ഉച്ചയോടെ അന്തരീക്ഷ ആർദ്രത 50-60% പരിധിയിലായിരിക്കാൻ സാധ്യതയുള്ളതിനാൽ ഉയർന്ന ചൂടോടു കൂടിയ അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.  

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News