ജാവ 42 എഫ്ജെ ശ്രേണിയിൽ പുതിയ മോഡൽ

 ജാവ 42 എഫ്ജെ ശ്രേണിയിൽ പുതിയ മോഡൽ

ജാവ 42 എഫ്ജെ ശ്രേണിയിൽ പുതിയ മോഡൽ

മുംബൈ:
ജാവ യെസ്ഡി, ബിഎസ്എ മോട്ടോർ സൈക്കിൾ ബ്രാൻഡുകളുടെ ഉടമകളായ ക്ലാസിക് ലെജൻഡ്സ് ജാവ 42 ലൈഫ് ശ്രേണിയിൽ പുതിയ മോഡൽ ‘ജാവ 42 എഫ്ജെ’ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ മോട്ടോർ സൈക്കിളിന് പുതിയ 350 ആൾഫ2 എൻജിനാണ് കരുത്തേകുന്നത്. ഇതു് 29.2 പിഎസ് പവറും 29.6 എൻഎം ടോർക്കും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 1440 എംഎം വീൽബേസും178 എംഎം ഗ്രൗണ്ട് ക്ലിയറൻസും നൽകുന്ന ഇതിൽ ബ്രഷ്ഡ് അലുമിനിയം ടാങ്ക് പാനലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്യുവൽ ചാനൽ എബിഎസ് – അലോയ്, ഡ്യുവൽ ചാനൽ എബിഎസ് – സ്പോക്ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളുണ്ട്. 1.74 ലക്ഷം രൂപയാണ് കേരളത്തിലെ പ്രാരംഭ എക്സ്‌ഷോറൂം വില.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News